തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനം പ്രമാണിച്ച് തളിപ്പറമ്പിൽ അതികർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.


നാളെ വൈകുന്നേരം 5 മുതൽ അമിത്ഷാ ക്ഷേത്രദർശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തിൽ മറ്റാർക്കും പ്രവേശനമുണ്ടാവില്ല.
ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്ര നോട്ടീസ് ബോർഡിൽ പതിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിതായതിനാൽ റോഡിലും മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആർക്കും തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നാണ് വിവരം.
ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങൾ പോലും സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിട്ടുണ്ട്.
ഒരു സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചുവെങ്കിലും പൊളിക്കുന്ന മതിൽ പുനർനിർമ്മിച്ച് തരണമെന്ന ആവശ്യത്തെ തുടർന്ന് അത് പിൻവലിക്കുകയായിരുന്നു
Tight security arrangements have been made in Taliparamba in connection with Amit Shah's visit.